വഴിവിളക്കുകൾ തെളിയുന്നില്ല : മുതലപൊഴിയിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധശല്യം പെരുകുന്നു

മുതലപ്പൊഴിയിലും സമീപപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുന്നു. പ്രദേശത്തെ വഴിവിളക്കുകൾ തെളിയാത്തതാണ് ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുവാനുള്ള കാരണമായതെന്നാണ് നാട്ടുകാരും വിനോദസഞ്ചാരികളും പറയുന്നത്. അഞ്ചുതെങ്ങ് മുതലപ്പൊഴി കടലിന്റെയും കായലിന്റെയും പ്രകൃതി ഭംഗി ആസ്വദിക്കുവാൻ ദിവസേന സ്വദേശികളും വിദേശികളുമടക്കമുള്ള നിരവധിപേരാണ് മുതലപ്പൊഴി പാലത്തിലും പരിസരപ്രദേശങ്ങളിലുമായ് എത്തിച്ചേരുന്നത്.

ഇത്തരത്തിൽ എത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ ഉൾപ്പെടെയുള്ള സംഘങ്ങളെയാണ് സന്ധ്യയോടെ തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധ സംഘം ശല്യംചെയ്യുന്നത്പ്രദേശത്തെപോലീസ് പെട്രോളിംഗ് ശക്തമല്ലാത്തത്തതും ഇത്തരം ശല്യങ്ങൾ വർദ്ധിയ്ക്കുന്നതിന് കാരണമാകുന്നുണ്ട്. കഞ്ചാവ് മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗശേഷമാണ് ഇക്കൂട്ടർ അന്യനാടുകളിൽനിന്ന് മുതലപ്പൊഴിയുടെ സൗന്ദര്യം ആസ്വദിക്കുവാനെത്തുന്ന കുടുംബങ്ങൾക്ക് നേരെ അതിക്രമം കാട്ടുന്നത്.

പലപ്പോഴും പ്രദേശവാസികൾഅല്ലാത്തവരിൽ ഭൂരിപക്ഷം കുടുംബങ്ങളും ഇത്തരം അതിക്രമങ്ങളോടു ശക്തമായ ഭാഷയിൽ പ്രതികരിക്കാനൊ പോലീസിൽ പരാതിനൽകുവാനൊ ശ്രമിക്കാതെ, എത്രയും പെട്ടെന്ന് തന്നെ ഈ പ്രദേശം വിട്ടു പോവുകയാണ് പതിവ്.ഇത്, ഈ മേഖലയിലെ ടൂറിസം സാധ്യതകൾക്ക് വലിയ തോതിലാണ് മങ്ങലേൽപ്പിച്ചിട്ടുള്ളത്. എത്രയും പെട്ടെന്ന് തന്നെ ഈ പ്രദേശത്തെ വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കിയും പ്രദേശത്ത് പോലീസ് പെട്രോളിങ് ഉൾപ്പെടെയുള്ളവ ശക്തമാക്കിയും ഈ മേഖലയിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ആവിശ്യം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page